ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ശ്രീന​ഗറിൽ പണിപൂർത്തിയാകുന്നു

ശ്രീനഗര്‍: ശ്രീനഗറില്‍ ചെനാബ് നദിയില്‍ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. സ്വാതന്ത്ര്യ ദിനത്തിന് ശേഷം പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനനുസരിച്ച് ട്രെയിനുകള്‍ ശ്രീനഗറിലേക്ക് കുതിക്കും.1,250 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന 1.3 കിലോമീറ്റര്‍ നീളമുള്ള പാലം രണ്ട് അറ്റത്തുനിന്നും ഒരേസമയം പണിത് തുടങ്ങുകയായിരുന്നു.

ഇപ്പോള്‍ പാലത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിയിരിക്കുകയാണ്. 1,300 തൊഴിലാളികളും 300 എന്‍ജിനീയര്‍മാരും നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. ചെനാബ് നദിക്ക് മുകളില്‍ 350 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയായി. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ പാലത്തിന് പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ കൂടുതല്‍ ഉയരമുണ്ടാകും.

ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ സെക്ഷനില്‍ കട്രയില്‍ നിന്ന് ബനിഹാളിലേക്കുള്ള 111 കിലോമീറ്റര്‍ വരുന്ന പാതയുടെ ഭാഗമാണ് പാലം. 2004 ല്‍ തുടങ്ങിയ പാലംപണി കാറ്റ് തടസമായതോടെ 2008 ല്‍ നിര്‍ത്തിവെച്ചിരുന്നു. 120 വര്‍ഷമാണ് പാലത്തിന്റെ ആയുസ്.

 

Top