ചെന്നൈ: ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സിലബസ് ജനങ്ങള്‍ക്ക് നല്‍കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ്. മുന്‍ സര്‍ക്കാര്‍ 2018ല്‍ സിലബസ് പരിഷ്‌കരിച്ചിരുന്നെന്നും അടുത്ത പരിഷ്‌കരണം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിലബസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സമതി രൂപീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ പരാമര്‍ശത്തെ തുടര്‍ന്ന് തമിഴ്‌നാട് ബി.ജെ.പി നേതാവ് അണ്ണാമലൈ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 12ാം ക്ലാസ് പാഠപുസ്തകം പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം. ഹിന്ദുമതം സനാതന ധര്‍മമെന്ന് അറിയപ്പെടുന്നുണ്ടെന്നും സനാതന ധര്‍മം എന്നാല്‍ ശാശ്വത ധര്‍മമെന്നും പറയുന്ന പാഠപുസ്തകത്തിന്റെ ചിത്രം അണ്ണാമലൈ പങ്കുവെച്ചു. ഉദയനിധിയെ 12ാം ക്ലാസില്‍ പഠിക്കാന്‍ ഉപദേശിക്കുന്നു എന്നും പറയുകയുണ്ടായി.