‘മലൈക്കോട്ടൈ വാലിബ’ന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; പതിനേഴ് മണിക്കൂറില്‍ കാഴ്ചക്കാര്‍ 6 മില്യണ്‍

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’ന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍. ഇന്നലെ എത്തിയ ടീസര്‍ ഇതുവരെ കണ്ടത് ആറ് മില്യണിലേറെ ആളുകളാണ്. അതും വെറും പതിനേഴ് മണിക്കൂറില്‍. ഒടുവില്‍ വന്‍ പ്രതീക്ഷയാണ് ടീസര്‍ സമ്മാനിച്ചതെങ്കിലും കൂടുതല്‍ വിഷ്വല്‍സ് ആഡ് ചെയ്യാത്തത് നിരാശ ഉണ്ടാക്കി എന്ന് പറയുന്നവരുണ്ട്. എന്നാല്‍ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് പറയുന്നവരും മറുവശത്തുണ്ട്.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ്. പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്‍’ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് മികച്ച ഒരു അവസരമായിരിക്കും മലൈക്കോട്ടൈ വാലിബന്‍.

ഛായാഗ്രഹണം- മധു നീലകണ്ഠന്‍ സംഗീതം- പ്രശാന്ത് പിള്ള. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top