തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. വെളളറട കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.
ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഭക്തർ നേർച്ചയായി നൽകിയിരുന്ന മൂന്നു മാല, സ്വർണ പൊട്ടുകൾ, താലി തുടങ്ങി എട്ട് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഒരു വെങ്കല ഉരുളിയും, അഞ്ച് നിലവിളക്കുകളും അയ്യായിരം രൂപയും നഷ്ടമായിട്ടുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.