The tenth season of the IPL auction to continue

.പി.എല്‍ പത്താം സീസണിലെ ലേലം ഇന്നും തുടരും. ആദ്യ ഘട്ടത്തില്‍ തഴയപ്പെട്ട സുപ്രധാന താരങ്ങളുള്‍പ്പെടെ നിരവധി താരങ്ങളെ വീണ്ടും പരിഗണിക്കും.

352 താരങ്ങളില്‍ നിന്ന് 27 വിദേശകളിക്കാരുള്‍പ്പെടെ 61 പേരെയാണ് ഇതുവരെ ഓരോ ടീമും തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളായ ഇഷാന്ത് ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, ചേതേശ്വര്‍ പൂജാര, പര്‍വേസ് റസൂല്‍ എന്നിവര്‍ക്കൊന്നും ആദ്യ ഘട്ടത്തില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ട് കോടിയായിരുന്നു ഇഷാന്ത് ശര്‍മയുടെ അടിസ്ഥാന വില.

30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരക്കും ആദ്യ കടമ്പ കടക്കനായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന ഇഷാന്തിനെയും പൂജാരയെയും സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

മലയാളി താരങ്ങളില് ബേസില്‍ തമ്പിയെ 85 ലക്ഷം രൂപക്ക് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെടാതിരുന്ന വിഷ്ണു വിനോദ്, രോഹന്‍ പ്രേം എന്നിവരെ ഫ്രാഞ്ചെയ്‌സികള്‍ നോട്ടമിടുന്നുണ്ട്.

വിദേശ തരങ്ങളില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയി, ജോണി ബെയര്‍‌സ്റ്റോ, വിന്‍ഡീസ് താരങ്ങളായ മര്‍ലോണ്‍ സാമുവല്‍സ്, ജേസണ്‍ ഹോള്‍ഡര്‍, ജോണ്‍സണ്‍ ചാള്‍സ്, ന്യൂസിലന്‍ഡ് താരങ്ങളായ റോസ് ടെയ്ലര്‍, കോളിന്‍ മണ്‍റോ എന്നിവരെയും പരിഗണിച്ചേക്കും. ഏറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കിയത് ഗുജറാത്ത് ലയണ്‍സാണ്. 11 പേരെ.

Top