ന്യൂഡല്‍ഹി: രാജ്യത്ത് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സുരക്ഷാ അതോറിട്ടി.
പുതുവത്സരവുമായി ബന്ധപ്പെട്ട് ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന കര്‍ശനമാക്കുന്നത്.
വ്യോമയാന സുരക്ഷാ അതോറിട്ടിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രം കടത്തിവിടണമെന്നാണ് നിര്‍ദേശം.