ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചു

terrorist

കാബൂള്‍: അഫ്ഗാനിസ്താനിലെ ബാഘ്‌ലാന്‍ പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഗ്രാമവാസികളായ ഗോത്രവര്‍ഗ നേതാക്കളുടെ സഹായത്തോടെ ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

അഫ്ഗാനിസ്താനിലെ സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. വൈദ്യുതി സബ്‌സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കെ ഇ സി ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലെ ഇന്ത്യന്‍ എന്‍ജീനിയര്‍മാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് വക്താവ് സബിയുള്ള സുജ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇവരെ കണ്ടെത്തുന്നതിനും മോചിപ്പിക്കുന്നതിനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന് പോലീസ് വക്താവ് പറഞ്ഞു.സുരക്ഷാ സൈന്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗോത്രവര്‍ഗ നേതാക്കളും ചേര്‍ന്നാണ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top