പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ബദലായി ഇലക്ട്രിക് കാറില്‍ വിപ്ലവം തീര്‍ത്തവരാണ് ടെസ്‌ല.
ഉയര്‍ന്ന നിര്‍മാണ ചെലവ് മൂലം ഇതുവരെയുള്ള ടെസ്‌ല മോഡലുകളുടെ തൊട്ടാല്‍പൊള്ളുന്ന വില വലിയ തോതില്‍ വിപണി പിടിക്കാനുള്ള ടെസ്‌ലയുടെ മോഹം യാഥാര്‍ഥ്യമാക്കിയില്ല. ഇതിന് കമ്പനി കണ്ടെത്തിയ പരിഹാരമാണ് മോഡല്‍ 3.
മാസങ്ങള്‍ മുന്‍പേ പുറത്തിറക്കുമെന്ന് പ്രഖ്യപിച്ചിരുന്നെങ്കിലും, ആദ്യ ബാച്ച് മോഡല്‍ 3 ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്‌ലയിലെ ജോലിക്കാരായ 30 പേര്‍ക്കാണ് ആദ്യ 30 മോഡല്‍ 3 കാറുകള്‍ കൈമാറിയത്.