മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളം എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തുന്നതില്‍ തീരുമാനം പിന്നീട് എടുക്കുമെന്നും ഡിജിപി അറിയിച്ചു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിഷയം വിവാദമാവുകായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.