കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം; 77.8 ശതമാനം ഫലപ്രദം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധിക്കുന്നതില്‍ കൊവാക്‌സീന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവാക്‌സിന്‍. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവാക്‌സിന്‍.

രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലനത്തില്‍ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.

മൂന്നാംഘട്ട പരീക്ഷണത്തിന് മുന്‍പു തന്നെ രാജ്യത്ത് കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. കൊവാക്‌സീന്റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന  പ്രാഥമികമായി കേള്‍ക്കാനിരിക്കെയാണ് ഭാരത് ബയോടെക്ക് വിശദാംശങ്ങള്‍ ഡിസിജിഐക്ക് സമര്‍പ്പിച്ചത്.

Top