കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് സിനോവാക്. 6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് സൗത്ത് ആഫ്രിക്കയില്‍ ആരംഭിച്ചത്. ചൈനീസ് മരുന്ന് കമ്പനിയായ സിനോവാക്, സൗത്ത് ആഫ്രിക്ക ആസ്ഥാനമായുള്ള ന്യുമോലക്‌സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പരീക്ഷണം ആരംഭിച്ചത്.
6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിച്ചാലുണ്ടാകുന്ന സുരക്ഷ, പ്രതിരോധ ശേഷി, കാര്യക്ഷമത എന്നിവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുക. 3 നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ സിനോവാകിന്റെ നിഷ്‌ക്രിയ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മേയ് മുതല്‍ ചൈനയില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്.