ലോക്ക്ഡൗണ്‍ കാലത്ത് മലയാളി ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയങ്ങളും വിവാദങ്ങളുമൊക്കെയായി രസകരമായ ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറക്കി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് എംഡി പ്രശാന്ത് നായര്‍.
ദാഹം എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന കാലത്ത് കളക്ടര്‍ ബ്രോ എന്ന വിളിപ്പേരു കിട്ടിയ പ്രശാന്ത് നായരാണ്.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ ഡോ. മുരളി തുമ്മാരുകുടി, ഗായകന് ജി വേണുഗോപാല്‍, നിതിന്‍ നോബര്‍ട്ട്, ജാവേദ് പര്‍വേശ്,സായ് കിരണ്‍, ബിന്ദു സാജന്, അനൂപ് വേണുഗോപാല്‍ , റിയ രാജു എന്നിവരാണ് അഭിനേതാക്കള്‍. ഇവര്‍ക്കൊപ്പം പ്രശാന്ത് നായരും അഭിനയിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, സ്കോക്ക്ഹോം, ജനീവ എന്നിവടങ്ങളിലായിരുന്നു ലൊക്കേഷന്‍.