രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് റോബോട്ടുകളുടെ ഭീഷണി;10 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ധുനിക ലോകത്ത് സാങ്കേതിക വിദ്യ മികച്ച നേട്ടം കൈവരിക്കുമ്പോള്‍ രാജ്യത്തെ തൊഴിലാളികള്‍ക്കു അവരുടെ തൊഴില്‍ നഷ്ടപ്പെടുകയാണ്.

റോബോര്‍ട്ടുകളുടെ സാന്നിധ്യം പല മേഖലകളിലും വ്യാപിച്ചതുമൂലം ഇന്ത്യയില്‍ 10 കോടി പേര്‍ക്കാണ് 2030ഓടെ തൊഴില്‍ നഷ്ടമാകുക.

ലോകത്തൊട്ടാകെ 80 കോടി (800 മില്യണ്‍) പേര്‍ക്കും റോബോട്ടും ഓട്ടോമേഷനുംമൂലം തൊഴില്‍ നഷ്ടമാകും. മകിന്‍സിയുടെ റിസര്‍ച്ച് ടീം 46 രാജ്യങ്ങളിലായി 800 തൊഴിലുകള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

വികസിത, വികസ്വര രാഷ്ട്രങ്ങളെയും ഇതു ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

roboo

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ മെഷീന്‍ ഓപ്പറേറ്റേഴ്‌സ്, ഫാസ്റ്റ് ഫുഡ് വര്‍ക്കേഴ്‌സ്, ബാക്ക് ഓഫീസ് എംപ്ലോയീസ് എന്നിവരെയായിരിക്കും കൂടുതലായി ബാധിക്കുക.

Top