മംഗളൂരു : ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്വാണിഭത്തിലേര്പ്പെട്ട മൂന്നംഗ പെണ്‍വാണിഭ സംഘം പൊലീസ് പിടിയില്‍.
മംഗളൂരു കദ്രി പൊലീസ് സ്റ്റേഷന് പരിധിയിലെ ഫ്ളാറ്റില്‍ പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.
ഉഡുപ്പി മല്‍പെ സ്വദേശി മഞ്ജുനാഥ് (38), ഹരീഷ് (53), ഇടനിലക്കാരി സുജാത (30) എന്നിവരെയാണ് കദ്രി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 2,500 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്.