വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി; ഈ ആഴ്ചയില്‍ കടുവയുടെ ആക്രമണം ഇത് രണ്ടാം തവണ

പുല്‍പള്ളി: വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി. വയനാട് പുല്‍പ്പള്ളിയിലാണ് കടുവ ഇറങ്ങിയത്. പുല്‍പള്ളി സുരഭിക്കവലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ ആടിനെ ഇന്നലെ രാത്രി എട്ടുമണിയോടെ കടുവ ആക്രമിച്ചു കൊന്നു.

വയനാട്ടില്‍ ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാവുന്നത്. ഈ മേഖലയില്‍ സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്ത് കൂടും ക്യാമറയും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

Top