ന്യൂഡല്‍ഹി: രാജ്യത്തെ 2016-17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി.
ആഗസ്റ്റ് അഞ്ച് വരെയാണ് നീട്ടിയിരിക്കുന്നത്.
സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് തീരുമാനം.
രണ്ട് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്നും, രണ്ട് ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തീയതി ഇനി നീട്ടില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) നേരത്തെ അറിയിച്ചിരുന്നു.