തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ചിലര്‍ പറയുമ്പോള്‍ വിവാദമാക്കുകയും മറ്റ് ചിലര്‍ പറയുമ്പോള്‍ വിവാദമല്ലാതിരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല. വിഷയം വിവാദമാണെങ്കില്‍ അത് ആദ്യം തുടങ്ങിയത് സയന്‍സ് കോണ്‍ഗ്രസില്‍ അല്ലേ എന്നും മന്ത്രി ചോദിച്ചു.
അതേസമയം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഭരണ ഘടന സംരക്ഷിക്കപ്പെടണം. വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമെന്ന് അദ്ദേഹം പറഞ്ഞു. എന്‍സിഇആര്‍ടി പുസ്തകത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു. ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാര്‍ഥികളും ഉറപ്പ് വരുത്തണം എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.