ദോഹ : രാജ്യത്ത് കപ്പല്‍ ടൂറിസം ഈ സീസണില്‍ 60,000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നുവെന്ന് അധികൃതര്‍.
ഓരോ വര്‍ഷവും ആയിരം ശതമാനം സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.
2015ല്‍ നാലായിരം കപ്പല്‍ സഞ്ചാരികളാണ് രാജ്യത്തെത്തിയിരുന്നത്.
ഇത്തവണ മുന്‍ വര്‍ഷത്തെക്കാളും അമ്പതിനായിരമെന്ന റെക്കോഡ് ഭേദിച്ച് 60,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
2022 ഓടെ അഞ്ച് ലക്ഷം കപ്പല്‍ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് തുറമുഖ മാനേജ്‌മെന്റ് കമ്പനി വ്യക്തമാക്കി.