ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ‘ദി ടവര്‍’ ; 2020 ഓടെ യാഥാര്‍ത്ഥ്യമാകുന്നു

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ദി ടവര്‍ ഉയരുന്നു.

2020 ഓടെ പൂര്‍ത്തിയാക്കുന്ന ടവറിന്റെ നിര്‍മ്മാണ ചിത്രങ്ങള്‍ ദുബായ് മീഡിയ ഓഫീസാണ് പുറത്തു വിട്ടിരിക്കുന്നത്.

ഇമാറിന്റെ ദുബായ് ക്രീക്ക് ഹാര്‍ബര്‍ എന്ന പദ്ധതിയിലാണ് ടവര്‍ ഉയരുന്നത്.

ഒന്നിലധികം നിരീക്ഷണകേന്ദ്രങ്ങളും, 360 ഡിഗ്രിയില്‍ ദുബായിയുടെ വശ്യത ആസ്വദിക്കാനുള്ള സംവിധാനവുമെല്ലാം ടവറില്‍ ഒരുങ്ങുന്നുണ്ട്.

Top