സംസ്ഥാനത്തെ മുഴുവന്‍ കടകളും ചൊവ്വാഴ്ച അടച്ചിടുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ആശാസ്ത്രീയ നിയന്ത്രണമാണുള്ളതെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി. ഒന്നര മാസത്തോളം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കനത്ത നഷ്ടം സംഭവിച്ചതായും എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെടണമെന്നും അല്ലെങ്കില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്നും സമിതി ആരോപിച്ചു.

നിയന്ത്രിത സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാരത്തിന് അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ ആവശ്യപ്പെടുന്നത്. കടകള്‍ തുറക്കാത്തത് മൂലം സാധനങ്ങള്‍ നശിച്ചതും, കടബാദ്ധ്യതയും, വാടകയ്ക്ക് കട നടത്തുന്നവര്‍ക്ക് അതിന്റെ ബാദ്ധ്യതയുമെല്ലാം വര്‍ദ്ധിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറയുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്ച കേരളത്തിലെ എല്ലാ കടകളും അടച്ചിടും. ചര്‍ച്ചയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

Top