വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം പിന്‍വലിച്ചു

harthal

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11 നു നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു.

ജിഎസ്ടി വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ജിഎസ്ടി വ്യാപാരി വ്യവസായി സമൂഹത്തെ കടുത്ത സംഭ്രമത്തിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു.

ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

Top