ദ്വീപിന്റെ സമരം പറയുന്ന ഐഷ സുല്‍ത്താനയുടെ ചിത്രം ‘ഫ്ളഷ്’ന്റെ ട്രെയ്‌ലര്‍ പുറത്ത്

ഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രം ‘ഫ്‌ളഷി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ശക്തമായ രാഷ്ട്രീയത്തിന്റെ വ്യക്തമായ അവതരണമാണ് ഫ്‌ളഷിലുള്ളതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. ലക്ഷദ്വീപ് നിവാസികളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരവും പോരാട്ടവുമാണ് ഫ്ളഷ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആയിഷ സുല്‍ത്താന സാമൂഹിക മാധ്യമങ്ങളിലൂടയാണ് പങ്കുവച്ചത്. വികസനം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ദ്വീപില്‍ നടത്തുന്ന നടപടികളും സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഒപ്പം ദ്വീപിന്റെ മനോഹര ദൃശ്യാവിഷ്‌കാരം കൂടിയാണ് ഫ്ളഷ്. പൂര്‍ണമായി ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമ കൂടിയാണിത്.

ചിത്രം മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്തിനും ഏതിനും ആത്മഹത്യയെന്ന ഉപായം കണ്ടെത്തുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത് എന്ന് സംവിധായിക ഐഷ സുല്‍ത്താന പറയുന്നു. അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ്. പുതുമുഖങ്ങളെ മാത്രം കൊണ്ടുവന്നുള്ള കൊച്ചു സിനിമയാണിത് എന്നും ഐഷ സുല്‍ത്താന വ്യക്തമാക്കുന്നു.

 

 

Top