വിജയ് ദേവരകൊണ്ടയുടെ പാൻ-ഇന്ത്യൻ ചിത്രം ‘ലൈഗറി’ന്റെ ട്രെയിലർ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ടയുടെ വരാനിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ലൈഗറി’ന്റെ ട്രെയിലർ പുറത്തിറങ്ങി. അഞ്ചു ഭാഷകളിലായാണ് ചിത്രമെത്തുക. പുരി ജഗനാഥ് സംവിധാനം ചെയ്ത ‘ലൈഗർ’ ഒരു ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. രമ്യാ കൃഷ്ണൻ വിജയുടെ അമ്മയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിജയ് ആയോധന കലയിൽ പരിശീലനം നേടുകയും ചെയ്തു.

ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. അമേരിക്കൻ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ട്രെയിലറിന്റെ അവസാനത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട് . റോണിത് റോയ്, മകരന്ദ് ദേശ്പാണ്ഡെ, വിഷു റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കരൺ ജോഹറാണ് ലിഗറിന്റെ ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത്. ചാർമി കൗർ, ഹിരൂ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവരും നിർമ്മാണത്തിന്റെ ഭാഗമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി ഒരേസമയം ഓഗസ്റ്റ് 25ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Top