ബാഴ്സ: യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകളിലെ വേനല്‍ക്കാല ട്രാന്‍സ്ഫര്‍ ജാലകം നാളെ അടയ്ക്കുകയാണ്.
നൂറ്റാണ്ടിലെ ട്രാന്‍സ്ഫര്‍ എന്നറിയപ്പെട്ട നെയ്മറുടെ ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം ഉള്‍പ്പെടെ സംഭവബഹുലമാണ് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകം.
നെയ്മറുടെ റെക്കോര്‍ഡിന് ഇളക്കം തട്ടില്ല എന്നുറപ്പിക്കാമെങ്കിലും ഇന്നും നാളെയുമായി വന്‍ തുക ട്രാന്‍സ്ഫറുകള്‍ ഇനിയും വന്നേക്കാം.
ലിവര്‍പൂള്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോ, ചെല്‍സി താരം ഡിയേഗോ കോസ്റ്റ എന്നിവരുടെ ടീം മാറ്റ കാര്യം ഇപ്പോഴും സംശയത്തിലാണ്.
ആര്‍സനല്‍ താരങ്ങളായ അലക്സ് ഓക്സ്ലേഡ് ചേംബര്ലെയ്ന്, അലക്സിസ് സാഞ്ചെസ് എന്നിവരുടെ കാര്യത്തിലും അഭ്യൂഹങ്ങള്‍ സജീവമാണ്.
മൊണാക്കോ താരം കൈലിയന്‍ എംബപ്പെ നെയ്മര്‍ക്കു പിന്നാലെ പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.