ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു.
2ജി വിഷയം ചര്‍ച്ച ചെയ്യണമെന്നും മന്‍മോഹന്‍ സിങിനെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും സഭയില്‍ ബഹളമുണ്ടാക്കിയത്.
2ജി സ്‌പെക്ട്രം കേസില്‍ യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രണ്ട് മണി വരെ നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെയാണ് ഇന്നത്തേക്കു പിരിഞ്ഞത്.
നേരത്തേ, പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭ നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു കുറ്റപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ ബഹളം ശക്തമായതോടെ രാജ്യസഭ നിര്‍ത്തിവയ്ക്കുന്നതായും വെങ്കയ്യ നായിഡു അറിയിച്ചു.