എച്ച് 1 ബി വിസകള്‍ക്ക് നിയന്ത്രണം ശക്തമാക്കി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍; എച്ച് 1 ബി വിസകള്‍ക്ക് നിയന്ത്രണം കടുപ്പിച്ച് ട്രംപ് ഭരണകൂടം. എച്ച്1 ബി വിസ ആര്‍ക്കൊക്കെ ലഭിക്കും അവര്‍ക്ക് എത്ര തുക അപേക്ഷ ഫീസിനത്തില്‍ നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

ആഭ്യന്തര സുരക്ഷാ വകുപ്പ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതും തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിദഗ്ധ ഇമിഗ്രേഷന്‍ വിസയ്ക്കുള്ള വേതന നിയമങ്ങളും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. ആദ്യത്തേത് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. എച്ച് 1 ബി വിസ സംബന്ധിച്ച നിയമങ്ങള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. എച്ച് -1 ബി തൊഴിലാളികളുടെ മിനിമം വേതന നിലവാരത്തിലും മാറ്റം വരുത്തിക്കൊണ്ടുള്ളതാകും നിയമം.

കൊവിഡ് സാഹചര്യത്തില്‍ അമേരിക്കയിലുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റത്തിനല്ലാതെയുള്ള എച്ച്-1 ബി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. െ
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയ ജോലികള്‍ക്കായി പ്രതിവര്‍ഷം 85,000 എച്ച് -1 ബി വിസകളാണ് നല്‍കുന്നത്. മൂന്ന് വര്‍ഷമായിരിക്കും വിസയുടെ കാലാവധി. അവ പിന്നീട് പുതുക്കാനും സാധിക്കും.

Top