The two sides of a coin in the RSS and SDPI; chennithala

തിരുവനന്തപുരം: ആര്‍എസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍.

എസ്ഡിപിഐയോട് മുഖ്യമന്ത്രിയ്ക്ക് മൃദു സമീപനമാണെന്നും ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്തുവെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ ചെന്നിത്തലയുടെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘത്തിലൊന്നാണ് എസ്ഡിപിഐയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാലക്കല്‍ അബ്ദുളള അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുളള മറുപടിയിലാണ് മുഖ്യമന്ത്രി കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

നമ്മുടെ നാട്ടില്‍ ആളെക്കൊല്ലുന്ന ചില സംഘനടകള്‍ ഉണ്ടെന്നും അതിലൊന്നാണ് എസ്ഡിപിഐയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top