ദുബായ്: സൗദി അറേബ്യയുടെ 87-ാം ദേശീയദിനം വര്‍ണാഭമായി ആഘോഷിക്കാന്‍ ഒരുങ്ങി യു.എ.ഇ.
23നാണ് സൗദി ദേശീയദിനം, ഇതിനോടനുവന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്റര്‍ സന്ദേശത്തിലൂടെ സൗദിയിലെ ജനങ്ങള്‍ക്ക് ദേശീയദിനത്തിന്റെ ആശംസകളറിയിച്ചു.
സൗദിയുടെ സന്തോഷം യു.എ.ഇയുടെയും ഇവിടുത്തെ ജനതയുടെയും സന്തോഷമാണെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
സൗദിയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘എല്ലായ്‌പ്പോഴും ഒരുമിച്ച്’ എന്ന അറബി ഹാഷ്ടാഗോടെ പുതിയ ലോഗോയും ദുബായ് പുറത്തിറക്കിയിട്ടുണ്ട്.
യു.എ.ഇയുടെയും സൗദിയുടെയും സൗഹൃദത്തെ അനുസ്മരിപ്പിക്കുന്ന സന്ദേശങ്ങളുമായി വിവിധ ഗവണ്‍മെന്റ് വകുപ്പുകളും ആഘോഷത്തിന്റെ ഭാഗമാകും.