വാട്‌സ്‌ ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ ടെലികോം റെഗുലേറ്ററി

യുഎഇ: വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ ടെലികോം റെഗുലേറ്ററി. വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ഉപയോക്കതാക്കളോട് യു.എ.ഇ ടെലികോം റെഗുലേറ്ററി നിര്‍ദേശിച്ചിരിക്കുന്നത്. വെരിഫിക്കേഷന്‍ കോഡുകള്‍ ചോദിച്ചുള്ള അജ്ഞാതരുടെ സന്ദേശത്തിന് മറുപടി നല്‍കരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വാട്ട്‌സ്ആപ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ആവശ്യപ്പെടുമ്പോള്‍ ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡ് ആവിശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ക്ക് മാത്രമേ മറുപടി നല്‍കാവൂ എന്നും അല്ലാകെ വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നുമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഇങ്ങനെ ലഭിക്കുന്ന വേരിവെരിഫിക്കേഷന്‍ കോഡുകള്‍ മറ്റാര്‍ക്കും കൈമാറരുതെന്നും കൈമാറിയാല്‍ വാട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാനാണെന്ന പേരില്‍ വരുന്ന ലിങ്കുകളും അറ്റാച്ച്‌മെന്റുകളും സംശയം തോന്നിയാല്‍ തുറക്കുകയോ ഉപഭോക്താവിന്റെ വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്.

ഹാക്കര്‍മാര്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഫ്രഞ്ച് ഭാഷയിലും വെരിഫിക്കേഷന്‍ കോഡുകള്‍ അയക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Top