യു.എ.ഇയുടെ ബറക ആണവ നിലയത്തില്‍ തീവ്ര താപപരീക്ഷണം പൂര്‍ത്തിയായി

അബുദാബി : യു.എ.ഇയുടെ ബറക ആണവ നിലയത്തില്‍ തീവ്ര താപ പരീക്ഷണം പൂര്‍ത്തിയായി. നിലയത്തിന്റെ യൂണിറ്റ് രണ്ടില്‍ നടത്തിയ താപ പ്രവര്‍ത്തന പരീക്ഷണ ഫലങ്ങള്‍ കാണിക്കുന്നത് നിലയത്തിന് ഗുണമേന്മ, സുരക്ഷ, കാര്യക്ഷമത എന്നിവയില്‍ ഉന്നതമായ നിലവാരമുണ്ടെന്നാണെന്ന് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി.

യൂണിറ്റ് രണ്ടിന്റെ പരീക്ഷണ കമ്മീഷനിങ് നേട്ടത്തിനായി സംരംഭത്തിന്റെ സംയുക്ത പങ്കാളിയും പ്രധാന കരാറുകാരുമായ കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പറേഷനുമായാണ് എനര്‍ജി കോര്‍പറേഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. യൂണിറ്റ് രണ്ടില്‍ നടത്തിയ താപ പ്രവര്‍ത്തന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി സുരക്ഷയുടെയും, കാര്യക്ഷമതയുടെയും ട്രാക്ക് റെക്കോര്‍ഡ് നിലനിര്‍ത്താനായതില്‍ അഭിമാനമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബറക ആണവ നിലയം 2011 ലാണ് നിര്‍മാണം ആരംഭിച്ചത്. നിലയത്തിന്റെ നാല് റിയാക്ടറുകളും പ്രവര്‍ത്തനക്ഷമമായാല്‍ മൊത്തം 5600 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും.

Top