ദോഹ: പേള്‍ ഖത്തറില്‍ പത്ത് ലക്ഷത്തോളം വാഹനങ്ങള്‍ കഴിഞ്ഞ മാസം പ്രവേശിച്ചതായി യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി (യു.ഡി.സി) അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 37 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.
പേള്‍ ഖത്തറിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ സാങ്കേതിക വിദ്യയിലാണ് വാഹനങ്ങളുടെ എണ്ണം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം പ്രതിദിനം ശരാശരി 33,500 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
സന്ദര്‍ശകര്‍, വിനോദ സഞ്ചാരികള്‍, ഉടമകള്‍, താമസക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം വാഹനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക.
കഴിഞ്ഞ വര്‍ഷം ഒരു കോടി വാഹനങ്ങളാണ് പേള്‍ ഖത്തറിലെത്തിയത്. ഇത്തവണ അതിൽ നിന്ന് 1.1 കോടിയിലധികം വാഹനങ്ങളാകും രേഖപ്പെടുത്തുക.
സെപ്റ്റംബറില്‍ ലുസൈല്‍ എക്‌സ്പ്രസ് വേയിലെ പേള്‍ ഇന്റര്‍ചേഞ്ചിലെ രണ്ട് തുരങ്ക പാത തുറന്നതോടെ വാഹനങ്ങളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്.