മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുന്നു.
വേങ്ങര മണ്ഡലത്തിലെ വ്യവസായികളുടെ യോഗം ധനമന്ത്രി വിളിച്ചതിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ യോഗം ചേരുന്നത് ചട്ടലംഘനമല്ലെന്ന് സി.പി.എം പ്രതികരിച്ചു.
ചൊവ്വാഴ്ചയാണ് യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്നാണ് യു.ഡി.എഫിന്റെ വാദം.
വ്യവസായികളെ ഒപ്പം കൂട്ടാനും, പണപ്പിരിവിനും, തിരഞ്ഞെടുപ്പിനെ അധികാരം ഉപയോഗിച്ച് അട്ടിമറിക്കാനുമാണ് ധനമന്ത്രിയുടെ ശ്രമമെന്നാണ് യു.ഡി.എഫിന്റെ ആരോപണം.