തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് വെറും ആരോപണം മാത്രമെന്ന് യുഡിഎഫ്.
കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും, കമ്മീഷന്‍ അധികാരപരിധി മറികടന്നെന്നും, തെളിവുകളുടെ അഭാവം റിപ്പോര്‍ട്ടില്‍ പ്രകടമാണെന്നും യുഡിഎഫ് വിലയിരുത്തി.
അതേസമയം, സോളാര്‍ തട്ടിപ്പു കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
‘കമ്മീഷന്‍ സമര്‍പ്പിച്ചത് സോളാര്‍ റിപ്പോര്‍ട്ടാണോ സരിതയുടെ റിപ്പോര്‍ട്ടാണോ എന്ന് സംശയമുണ്ട്. സരിതയുടെ കത്ത് മാത്രം റിപ്പോര്‍ട്ടില്‍ രണ്ടിടത്തുണ്ട്’ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്ത് വിടുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. നിയമപരമായ അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരു നടപടിയിലും ആശങ്കയില്ലെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിടാത്തതിനുള്ള കാരണം എന്താണെന്നും, ഇക്കാര്യത്തില്‍ സംശയങ്ങളുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.