കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യു ഡി എഫ് നേതാക്കള്‍ ഇന്ന് മുക്കത്ത്.
കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും, മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും രാവിലെ 11 മണിയോടെ സമരഭൂമിയില്‍ എത്തും.
നേതാക്കളുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
അതേസമയം സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും, സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കളക്ടര്‍ അറിയിച്ചു.