പി എസ് ജി ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് യുവേഫ

uefa

ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മൈന്‍ ചട്ടലംഘനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല എന്നാണ് യൂവേഫയുടെ കണ്ടെത്തല്‍. കഴിഞ്ഞ സീസണില്‍ നടത്തിയ വലിയ ട്രാന്‍സ്ഫറുകളുടെ പശ്ചാത്തലത്തിലാണ് യുവേഫ പിഎസ്ജിയുടെ ട്രാന്‍സ്ഫര്‍ നടപടികള്‍ പരിശോധനക്ക് വിധേയമാക്കിയത്. ക്ലബ് സ്വന്തമായി ഉണ്ടാക്കുന്ന പണം കൊണ്ട് മാത്രമേ ട്രാന്‍സ്ഫര്‍ നടത്താവൂ എന്നാണ് എഫ് എഫ് പി നിഷ്‌കര്‍ഷിക്കുന്നത്.

ബാഴ്‌സലോണയില്‍ നിന്നും ഏകദേശം 220 മില്യണ്‍ യൂറോ തുകയ്ക്കാണ് പിഎസ്ജി നെയ്മറിനെ സ്വന്തമാക്കിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തെ ലോണ്‍ അടിസ്ഥാനത്തില്‍ എംബാപ്പയെയും പിഎസ്ജി ടീമില്‍ എത്തിച്ചിരുന്നു. ലോണ്‍ കലാവധിക്ക് ശേഷം ഏകദേശം 166 മില്യണ്‍ തുകക്ക് എംബാപ്പയെ സ്വന്തമാക്കാം എന്ന രീതിയിലായിരുന്നു പിഎസ്ജിയുടെ കരാര്‍. ഇതാണ് യുവേഫയെ പിഎസ്ജിക്കെതിരെ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.

അതേസമയം ചട്ടലംഘനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് പറയുമ്പോഴും പിഎസ്ജിയുടെ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും യുവേഫ വ്യക്തമാക്കി.

Top