വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

car india

കാറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

2019 ജൂലായ് 1ന് ശേഷം നിര്‍മ്മിക്കപ്പെടുന്ന എല്ലാ കാറുകളിലും എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയ്ക്ക്‌ അലേര്‍ട്ട്, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്രദമായ ലോക്കിങ്ങ് സംവിധാനങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കും.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമയപരിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കും.

ഇപ്പോഴത്തെ അവസ്ഥയില്‍ ആഡംബര കാറുകളില്‍ മാത്രമാണ് ഇത്തരം സവിശേഷതകള്‍ നടപ്പിലാക്കിയിട്ടുള്ളു.

ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് എയര്‍ബാഗ്, റിവേഴ്‌സ് സെന്‍സറുകള്‍ നിര്‍ബന്ധമാണ്. പ്രധാനമായും നഗരപ്രദേശങ്ങളില്‍ മാത്രമാണ് ഇത്തരം സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ദിനംപ്രതി റോഡപകടങ്ങളില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ മരണപ്പെടുമ്പോള്‍ സുരക്ഷ കൂടുതല്‍ ഉറപ്പു വരുത്തുകയാണ് അധികൃതര്‍.

രാജ്യത്തെ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

ഈ സാഹചര്യത്തില്‍ കാറുകളുടെ പരിശോധന വേഗത്തില്‍ നടത്തുമെന്നും, വികസിത ലോകത്തെ മുഴുവന്‍ ജനങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top