ന്യൂഡല്‍ഹി: കോവിഡ് ചികിത്സക്ക് ആയുര്‍വേദ മരുന്നായ ‘ആയുഷ് 64’ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആയുഷ് മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
രോഗലക്ഷണമില്ലാത്തതും, തീവ്രവുമല്ലാത്ത കോവിഡ് രോഗികളില്‍ ‘ആയുഷ് 64’ ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഇരട്ടിമധുരം, തിപ്പലി, ചിറ്റമൃത് തുടങ്ങിയവ ചേര്‍ത്ത് നിര്‍മ്മിച്ച ഔഷധമാണിത്. മരുന്ന് ഉപയോഗിച്ച് നടത്തിയ പഠനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ആയുഷ് നാഷണല്‍ റിസര്‍ച്ച് പ്രഫസര്‍ ഡോ. ഭൂഷണ്‍ പട്വര്‍ധന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.