ഗര്‍ഭനിരോധന ഉറയുടെ പരസ്യം പകല്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഗര്‍ഭനിരോധന ഉറയുടെ പരസ്യം ടിവി ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിന് പുതിയ നിർദേശവുമായി കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം.

രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഇനി ടിവിയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പ്രദര്ശിപ്പിക്കരുതെന്നാണ് നിർദേശം.

കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

ചില ചാനലുകളില്‍ പകല്‍ സമയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നത്.

ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.

Top