ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2018ല്‍ 7.2 ശതമാനവും 2019 ല്‍ 7.4 ശതമാനവുമായി വര്‍ധിക്കുമെന്ന് യുഎന്‍.
ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നുവെന്നും, അടുത്ത രണ്ട് വര്‍ഷങ്ങളിലും വളര്‍ച്ച ഉണ്ടാകുമെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നോട്ട് നിരോധനവും മറ്റും കാരണം 2017 ന്റെ വളര്‍ച്ച മന്ദഗതിയില്‍ ആയിരുന്നെങ്കിലും മെച്ചപ്പെട്ട ഉല്‍പാദനക്ഷമത, പൊതു നിക്ഷേപം, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ ഇന്ത്യ വളര്‍ച്ച കൈവരിക്കുമെന്നും യുണൈറ്റഡ് നേഷന്‍സ് വ്യക്തമാക്കി.
2017ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായിരുന്നു. ഇത് 2018 ല്‍ 7.2 ശതമാനമായും 2019ല്‍ 7.4 ശതമാനമായും ഉയര്‍ത്തുമെന്നാണ് യുഎന്നിന്റെ പ്രതീക്ഷ.
ന്യൂയോര്‍ക്കിലെ യുഎന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പ്രസിദ്ധീകരിച്ച ‘ലോക സാമ്പത്തിക സ്ഥിതി സാധ്യതകളുടെ റിപ്പോര്‍ട്ടിലാണ് യുഎന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.