അബൂജ: നൈജീരിയയില്‍ 1.2 ലക്ഷത്തോളം പേര്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ.
ബോക്കോഹറാം ഭീഷണി നിലനില്‍ക്കുന്ന വടക്കന്‍ നൈജീരിയയിലാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത ക്ഷാമം കാരണം 20 ലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്.
2009 ലാണ് ബോക്കോഹറാം നൈജീരിയയില്‍ ആക്രമണങ്ങള്‍ നടത്തി തുടങ്ങിയത്. ആക്രമണങ്ങളില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.