ബര്‍ലിന്‍: ഐക്യരാഷ്ട്ര സംഘടനയെ തകര്‍ക്കരുതെന്ന് യു.എസ് പ്രസിഡന്റ് ട്രംപിനോട് ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍.
പുതിയതൊന്ന് നിര്‍മിക്കാതെ നിലവിലുള്ള സംവിധാനത്തെ പൊളിക്കുന്നത് അപകടകരമാണെന്ന് മെര്‍ക്കല്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച യു.എന്‍ പൊതുസഭയില്‍ ട്രംപ് നടത്തിയ പ്രസംഗത്തിനോടുള്ള പ്രതികരണമാണ് ജര്‍മന്‍ ചാന്‍സിലറുടെ മറുപടി.
The people of Germany are turning against their leadership as migration is rocking the already tenuous Berlin coalition. Crime in Germany is way up. Big mistake made all over Europe in allowing millions of people in who have so strongly and violently changed their culture!
— Donald J. Trump (@realDonaldTrump) June 18, 2018
അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് യോജിക്കാത്ത ആഗോള താത്പര്യങ്ങള്‍ താന്‍ നിരാകരിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് മെര്‍ക്കല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്കു മാത്രം വിജയസാധ്യത കല്പിക്കുന്ന നിലപാടാണ് ട്ര്ംപിന്റെതെന്ന് മെര്‍ക്കല്‍ പറഞ്ഞു.
Donald Trump: "We reject the ideology of globalism, and we embrace the doctrine of patriotism"
US President tells UN General Assembly he will never "surrender sovereignty to an unelected global bureaucracy" https://t.co/0dhLxD5DmB pic.twitter.com/Un7q38he3v
— BBC News (World) (@BBCWorld) September 25, 2018
പ്രശ്‌നങ്ങളില്‍ ഇരു കൂട്ടര്‍ക്കും ആശ്വാസം പകരുന്ന പരിഹാരങ്ങളൊന്നും ട്രംപിന്റെ പദ്ധതിയിലില്ലെന്നും മെര്‍ക്കല്‍ വിമര്‍ശിച്ചു. ജര്‍മനിയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ആംഗലെ മെര്‍ക്കല്‍ പരാമര്‍ശം ഉന്നയിച്ചത്.