ഇറാനിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക

റാനിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും അറിയിച്ചു.

1998 മുതല്‍ 2020 വരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുള്ളയുമായും ഇറാഖിലെ സിറിയയുടെ അല്‍-അസാദും ഷിയ പോരാളികളുമായും ഇറാന്റെ ബന്ധം ശക്തിപ്പെടുത്തിയത് സുലൈമാനിയായിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഇറാനിയന്‍ സ്വാധീനം വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു ഖാസിം സുലൈമാനി.

ഖാസിം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെയാണ് ആദ്യ സ്ഫോടനമുണ്ടായത്. ശവകുടീരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു രണ്ടാം സ്ഫോടനം. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ ഐആര്‍ജിസി തലവനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷിക ദിനത്തിലാണ് സ്ഫോടനം.ആക്രമണത്തില്‍ മരണസംഖ്യ 103 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ റഷ്യ, ഇറാഖ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു.

Top