കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കാന്‍ താലിബാന്‍ പദ്ധതിയിടുന്നതായി അമേരിക്ക

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കാന്‍ താലിബാന്‍ പദ്ധതിയിടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 36 മണിക്കൂറിനുള്ളില്‍ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

ആക്രമണം നേരിടാന്‍ അമേരിക്കന്‍ സൈന്യത്തിന് ബൈഡന്‍ നിര്‍ദേശം നല്‍കി. അഫ്ഗാനില്‍ നിന്നുള്ള സേനയുടെ പിന്മാറ്റം തുടങ്ങിയെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയോടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൈനിക മേധാവിമാരില്‍ നിന്ന് തനിക്ക് വിവരം കിട്ടിയെന്നും ബൈഡന്‍ വെളിപ്പെടുത്തി.

കാബൂള്‍ വിമാനത്തവാള ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഡ്രോണ്‍ ആക്രണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു.

ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കന്‍ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ കൂടുതല്‍ പേര്‍ അഫ്ഗാനിസ്ഥാന്‍ വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

Top