തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ സബ്ദക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയർത്തുന്നതാണ് നിയമഭേദഗതി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും സർക്കാർ പ്രതിനിധിയും കൂടി സെർച്ച് കമ്മിറ്റിയിൽ അംഗമാകും. ചാൻസിലറായ ഗവർണറുടെ അധികാരകങ്ങൾ വെട്ടിക്കുന്ന ബില്ലിന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സെർച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.