തിരുവനന്തപുരം: ബി ടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് സാങ്കേതിക സര്‍വകലാശാല. ഈ അവസരത്തെ റെഗുലര്‍ ചാന്‍സായി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചിരുന്നു. പരീക്ഷകള്‍ ഓഫ്‌ലൈനായി തന്നെ നടത്തും. പരീക്ഷകള്‍ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സര്‍വകലാശാല വിലയിരുത്തി. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
ബി ടെക് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എ.ഐ.സി.ടി.ഇ. നിര്‍ദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇ. നിര്‍ദേശിച്ചത്. അന്യ സംസ്ഥാനത്തുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ. ചൂണ്ടിക്കാണിച്ചു. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എ.ഐ.സി.ടി.ഇ. നിര്‍ദേശിക്കുന്നത്. എ.ഐ.സി.ടി.ഇ.യുടെ നിര്‍ദേശം സാങ്കേതിക സര്‍വകലാശാല തള്ളി.