വാഷിംഗ്ടണ്‍: റോഹിങ്ക്യകള്‍ക്കെതിരായുള്ള മ്യാന്മാറിന്റെ നടപടികളെ ശക്തമായി വിമര്‍ശിച്ച് യുഎസ്.
ന്യൂനപക്ഷ മുസ്ലീം വിഭാഗമായ റോഹിങ്ക്യകളെ മ്യാന്മര്‍ സൈന്യം വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് യുഎസ് പറഞ്ഞു
റോഹിങ്ക്യകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാന്‍ മ്യാന്മാര്‍ ഭരണകൂടം ശ്രമിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.
നേരത്തേ, മ്യാന്മാര്‍ സൈന്യത്തിനെതിരേ ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിരുന്നു.
റോഹിങ്ക്യകളെ മ്യാന്മാറില്‍ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യമെന്ന് യുഎന്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ആറ് ലക്ഷത്തിലധികം റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടിയതായാണ് യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.