ബഹാമസ് ദ്വീപില്‍ കുടുങ്ങിയ വയോധികനെ യുഎസ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഫ്‌ലോറിഡ, ക്യൂബ, ബഹാമസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ കേ സാലിന് സമീപമാണ് യുഎസ്സിജി ഇവരെ കണ്ടെത്തിയത്. 64 കാരനായ ബഹാമിയന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞ എയര്‍ക്രൂ ദ്വീപില്‍ ആശയവിനിമയം സ്ഥാപിക്കുന്നതിനായി റേഡിയോയും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ദീപില്‍ എത്തിച്ചു കൊടുത്തു. മൂന്ന് ദിവസ മാണ് ജനവാസമില്ലാത്ത ദ്വീപില്‍ ഇയാള്‍ കഴിഞ്ഞത്.
യാത്രയ്ക്കിടെ തന്റെ കപ്പല്‍ പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി താന്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ജീവനക്കാരെ അറിയിച്ചു. അദ്ദേഹത്തെ രക്ഷപെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ് ജീവനക്കാരെ അയക്കുകയും ആരോഗ്യത്തോടെ അദ്ദേഹത്തെ റോയല്‍ ബഹാമസ് ഡിഫന്‍സ് ഫോഴ്സിലേക്ക് മാറ്റുകയും ചെയ്തു. യുഎസ്സിജിയുടെ വിമാനം സാധാരണയായി ഫ്‌ലോറിഡ കടലിടുക്കില്‍ പട്രോളിംഗ് നടത്താറുണ്ടെന്നും കേ സാല്‍ ഉള്‍പ്പെടെയുള്ളവയില്‍ പട്രോളിംഗ് നടത്തുന്നതിനിടയ്ക്കാണ് സഹായത്തിനായി ആ മനുഷ്യന്‍ കാണിച്ച ചുവന്ന ജ്വാല ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കപ്പലില്‍ ശരിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കേണ്ടത്തിന് ഉത്തമ ഉദാഹരണമാണ് ഈ കേസ്. ആ ജ്വാല കണ്ടില്ലായിരുന്നെങ്കില്‍ റെസ്‌ക്യൂ സാധ്യമാകുമായിരുന്നില്ല എന്നും കോസ്റ്റ് ഗാര്‍ഡ് സെക്ടര്‍ കീ വെസ്റ്റ് വാച്ച്സ്റ്റാന്‍ഡറായ പെറ്റി ഓഫീസര്‍ പറഞ്ഞു.