ന്യൂയോര്‍ക്ക്:യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി വേദനാജനകമാണെന്നു ഹില്ലരി ക്ലിന്റന്‍.
അമേരിക്കയെ മുന്നോട്ടുനയിക്കാന്‍ ട്രംപിനു തുറന്ന മനസോടെ അവസരം നല്‍കണം.
നിയമവാഴ്ച, തുല്യ അവസരം, ആരാധനാ സ്വാതന്ത്ര്യം എന്നിവ എന്തുവിലകൊടുത്തും പരിരക്ഷിക്കണമെന്നും ഹില്ലരി പറഞ്ഞു.
ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി എന്നും പോരാടിയിരുന്നു. എന്നാല്‍ ജീവിതത്തില്‍ വിജയവും പരാജയവും എന്നും ഉണ്ടാകും. ചില തിരിച്ചടികള്‍ വേദനാജനകമാണ്.
നിങ്ങളുടെയെല്ലാം ജീവിതത്തിലും ഇതുപോലെ ജയവും പരാജയവും ഉണ്ടാകാം.
അപ്പോഴും സത്യത്തിനുവേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കരുത്. വനിതാ പ്രസിഡന്റ് എന്ന മോഹം നടപ്പായില്ല. എന്നാല്‍, വിചാരിക്കുന്നതിലും വേഗം ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും ഹില്ലരി അഭിപ്രായപ്പെട്ടു.
പരാജയം സമ്മതിച്ചുകൊണ്ടു ന്യൂയോര്‍ക്ക് ഹോട്ടലില്‍ നടത്തിയ പ്രസംഗത്തിലാണ് ഹില്ലരിയുടെ പ്രതികരണം.