വാഷിംഗ്ടണ്‍: കരയില്‍നിന്നു തൊടുക്കാവുന്നതും അതിവേഗം സഞ്ചരിക്കുന്നതുമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ച് അമേരിക്ക.
കാലിഫോര്‍ണിയയിലെ വ്യോമസേനത്താവളത്തില്‍നിന്നു വിക്ഷേപിച്ച മധ്യദൂര മിസൈല്‍ ആകാശത്തുവച്ച് ലക്ഷ്യം തകര്‍ത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അണ്വായുധ വാഹക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഉത്തരകൊറിയ വിക്ഷേപിച്ച ഹ്രസ്വദൂര സ്കഡ് വിഭാഗത്തില്‍പ്പെട്ട ബാലിസ്റ്റിക് മിസൈല്‍ ആറു മിനിറ്റിനകം 450 കിലോമീറ്റര്‍ സഞ്ചരിച്ച് ജപ്പാന് കടലില്‍ പതിച്ചു.