ഐ എസിനെതിരെയുള്ള യുദ്ധം ; കാലതാമസം വന്നേക്കാമെന്ന് അമേരിക്കന്‍ സൈന്യം

വാഷിംഗ്ടണ്‍: ഐ എസിനെതിരെയുള്ള യുദ്ധം അവസാനിക്കാന്‍ ഇനിയും കാലതാമസം വന്നേക്കാമെന്ന് അമേരിക്കന്‍ സൈന്യം.

സിറിയയിലെ റാഖയിലാണ് ഐ എസിനെതിരെ യുദ്ധം നടന്നു കൊണ്ടിരിക്കുന്നത്. ഐ എസ് സ്വയംപ്രഖ്യാപിത തലസ്ഥാനമായി കാണുന്ന റാഖയിലെ യുദ്ധം മാസങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ജനറല്‍ ജോസഫ് വോറ്റലാണ് ആറിയിച്ചത്.

റാഖയില്‍ ഭീകരരുടെ എണ്ണം വളരെയധികം കൂടുതലാണ്. ഈ പ്രദേശത്തുള്ള പോരാട്ടം ഏറെ കഠിനമുള്ളതാണ്. എന്നാല്‍, മൊസൂളിനെ മോചിപ്പിച്ച പോലെ റാഖയേയും തങ്ങള്‍ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top